കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ജൂൺ 5, ശനിയാഴ്‌ച

മഴമൊഴി

ഴ പെയ്ത് തീര്‍ക്കുകയാണ്...
സ്വപ്നങ്ങള്‍ക്ക് മേല്‍,
മോഹങ്ങള്‍ക്ക് മേല്‍,
പ്രതീക്ഷകള്‍ക്ക് മേല്‍,
പിന്നെപ്പിന്നെ,
അവരുടെ ജീവിതങ്ങള്‍ക്ക് മേല്‍...

ഊഷരഭൂവിനു
ഉര്‍വ്വരതയേകുന്ന മഴ,
മണ്ണിന്റേയും മനസ്സിന്റേയും
ദാഹം തീര്‍ക്കുന്ന മഴ,
പൊള്ളുന്ന വെയിലില്‍
പ്രതീക്ഷയാവുന്ന മഴ,
ആര്‍ദ്രമാം മനസ്സില്‍
പ്രണയവും വിരഹവും
നിറയ്ക്കുന്ന മഴ...
അങ്ങനെയങ്ങനെ
പല ഭാവങ്ങളില്‍
നിറഞ്ഞിരുന്ന മഴയിന്ന്
സ്വപ്നമായ്, മോഹമായ് മാറുന്നു.

കാലവര്‍ഷത്തിന്റേയും,
തുലാവര്‍ഷത്തിന്റേയും
കെട്ടുപാടുകള്‍ നഷ്ടപ്പെടുത്തി
ന്യൂനമര്‍ദ്ദങ്ങളുടെ കൈകളിലകപ്പെട്ട്
അവയുടെ ശവതാളത്തിനൊത്ത്
താളമിട്ട്, ചുവടുവെച്ച്
നമ്മുടേതല്ലാതായി
കാലം തെറ്റി പെയ്യുന്ന മഴയില്‍
ചിലരിവിടെ നനഞ്ഞുതീരുന്നു.