2012, മാർച്ച് 18, ഞായറാഴ്‌ച

സ്വപ്നങ്ങളില്‍ തീമഴ പെയ്യുന്നുണ്ട്

നസ്സിന്റെ തേങ്ങലായി
നീയെന്റെയുള്ളില്‍ വെന്ത് നീറുന്നു.
നിന്റെ ദയനീയമുഖമെന്നിലെ
സ്വപ്നങ്ങളെ കുത്തിനോവിക്കുന്നു.

നിന്നിലെ സ്നേഹത്തിനാഴം കാണാനാവാത്തവര്‍
നിന്നിലെ സൌന്ദര്യം ചൂഴ്ന്നെടുത്തവര്‍
ഒന്നെതിര്‍ക്കാന്‍ പോലുമാവാതെ
ആ മുഷ്ടിക്കുള്ളില്‍ കിടന്ന് നീ പിടയുമ്പോള്‍
നിന്നിലെ ചോരയും നീരും ഊറ്റിയെടുത്ത്
നിന്റെ സങ്കടക്കടലുകള്‍ക്ക് മുകളിലിരുന്ന്
അവര്‍ പുതിയ മാളികകള്‍ തീര്‍ത്ത്
നിന്നിലെ അസ്ഥിസഞ്ചയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സ്വപ്നമാവുന്നു, മോഹമാവുന്നു,
നീ വീണ്ടും തളിര്‍ക്കുന്നത് കാണുവാന്‍
നീ വീണ്ടും കുതിച്ചുപായുവാന്‍
നിന്നെയെന്നും സമൃദ്ധയായി കാണുവാന്‍
നിന്റെ സ്നേഹസാഗരം ഈ മണ്ണില്‍ പതിയുവാന്‍
ഞങ്ങളുടെ സ്വപ്നങ്ങളില്‍ പുതുജീവന്‍ പകരുവാന്‍...

3 അഭിപ്രായങ്ങൾ:

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

സ്വപ്നങ്ങൾ യാഥാർഥ്യമാവും ഒരുകാലം സ്വപ്നം കണ്ടിരിക്കാം ഇനി നമുക്കെല്ലാം.നമ്മൂടെ കുട്ടികൾക്കൊ??????/

Satheesan OP പറഞ്ഞു...

കവിത നന്നായി ആശംസകള്‍ ..

നിസാരന്‍ .. പറഞ്ഞു...

നിള.. എല്ലാ പുഴകളും ഇനി നമ്മുടെ സ്വപ്നങ്ങളില്‍ മാത്രമാകും..ഇനിയും എഴുതൂ