മഴ...
മഴയ്ക്കിടയിലൂടെ കടന്നുപോയവര്‍,
മഴയ്ക്കടിയില്‍ അമര്‍ന്നുപോയവര്‍,
ഇലച്ചീന്തില്‍ തലയൊളിപ്പിക്കുന്നവര്‍,
മഴതന്‍ ആശ്ലേഷം നുകരുന്നവര്‍,
മഴതന്‍ സ്വപ്നം ഏറ്റുവാങ്ങുന്നവര്‍,
മഴയൊലിച്ച വഴികളില്‍
കുഞ്ഞുതോണി പായിക്കുന്നവര്‍,
ജനലഴികളിലൂടെ മഴയെ കാമിക്കുന്നവര്‍,
നനുത്ത പച്ചമണ്ണിന്‍ ഗന്ധം
സ്പ്രേയിലമര്‍ത്തുന്നവര്‍,
ഇവിടെയെവിടെയോ ഞെട്ടി
നഷ്ടമായെന്‍ സ്മൃതി
കണ്ണു പായിക്കുന്നു
നനഞ്ഞുതീരുന്നെന്‍ സ്വപ്നത്തിലേക്ക്...
മഴയ്ക്കിടയിലൂടെ കടന്നുപോയവര്‍,
മഴയ്ക്കടിയില്‍ അമര്‍ന്നുപോയവര്‍,
ഇലച്ചീന്തില്‍ തലയൊളിപ്പിക്കുന്നവര്‍,
മഴതന്‍ ആശ്ലേഷം നുകരുന്നവര്‍,
മഴതന്‍ സ്വപ്നം ഏറ്റുവാങ്ങുന്നവര്‍,
മഴയൊലിച്ച വഴികളില്‍
കുഞ്ഞുതോണി പായിക്കുന്നവര്‍,
ജനലഴികളിലൂടെ മഴയെ കാമിക്കുന്നവര്‍,
നനുത്ത പച്ചമണ്ണിന്‍ ഗന്ധം
സ്പ്രേയിലമര്‍ത്തുന്നവര്‍,
ഇവിടെയെവിടെയോ ഞെട്ടി
നഷ്ടമായെന്‍ സ്മൃതി
കണ്ണു പായിക്കുന്നു
നനഞ്ഞുതീരുന്നെന്‍ സ്വപ്നത്തിലേക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ