മനസ്സുകള്‍ തമ്മില്‍
അറിയാതെ വന്ന അകലം
അടുപ്പത്തേക്കാള്‍ തീവ്രമായിരുന്നോ
അറിയില്ല...
എങ്കിലും...
സ്വപ്നങ്ങള്‍ക്കപ്പുറത്തെ ലോകത്ത്
അകലവും അടുപ്പവും
അറിയാതെ പോകുമ്പോള്‍
ഓര്‍മ്മിപ്പിക്കാന്‍
ഒരു വിളി, ഒരു വരി...
ഓര്‍മ്മകളില്‍ നീ തിരിച്ചെത്തുമ്പോള്‍
നീ മറഞ്ഞിരുന്ന ദിനങ്ങള്‍
മരുഭൂവായി മാറുന്നു.
വരണ്ട ഭാഷയിലെഴുതിയ
പൂര്‍ണ്ണമല്ലാത്ത വരികള്‍ പോലെ
നീയെന്നില്‍ കദനം നിറയ്ക്കുന്നു.
അറിയാതെ വന്ന അകലം
അടുപ്പത്തേക്കാള്‍ തീവ്രമായിരുന്നോ
അറിയില്ല...
എങ്കിലും...
സ്വപ്നങ്ങള്‍ക്കപ്പുറത്തെ ലോകത്ത്
അകലവും അടുപ്പവും
അറിയാതെ പോകുമ്പോള്‍
ഓര്‍മ്മിപ്പിക്കാന്‍
ഒരു വിളി, ഒരു വരി...
ഓര്‍മ്മകളില്‍ നീ തിരിച്ചെത്തുമ്പോള്‍
നീ മറഞ്ഞിരുന്ന ദിനങ്ങള്‍
മരുഭൂവായി മാറുന്നു.
വരണ്ട ഭാഷയിലെഴുതിയ
പൂര്‍ണ്ണമല്ലാത്ത വരികള്‍ പോലെ
നീയെന്നില്‍ കദനം നിറയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ