2010, ജൂൺ 5, ശനിയാഴ്‌ച

സഞ്ജയവര്‍ഗ്ഗക്കാ‍ര്‍

ള്ളില്‍ നെരിപ്പോടുമായി
മറ്റുള്ളവരുടെ ദുഃഖങ്ങളറിയാന്‍,
പറയാന്‍ ബാധ്യതയുള്ളവര്‍,
ഞങ്ങള്‍ സഞ്ജയവര്‍ഗ്ഗക്കാ‍ര്‍.
ജീവിതം ഞാണില്‍തണ്ടില്‍
ഹോമിക്കാന്‍ തയ്യാറെടുക്കുന്നവര്‍,
ബോധത്തിനവസാനകണികയും
തൊഴിലിനായി മാറ്റിവെക്കേണ്ടവര്‍,
ഞങ്ങള്‍ സഞ്ജയവര്‍ഗ്ഗക്കാ‍ര്‍.
രാപ്പകല്‍ഭേദമന്യേ
തൊഴിലിനായി സമര്‍പ്പിക്കേണ്ടവര്‍,
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്
തെറ്റായി കാ‍ണുന്നവരുടെ
തെറ്റുകള്‍ സഹിക്കേണ്ടവര്‍,
ഞങ്ങള്‍ സഞ്ജയവര്‍ഗ്ഗക്കാ‍ര്‍

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

maadhyama pravarthakarekkurichulla kavitha nannayi