ശാന്തമാം മനസ്സില്‍
വിത്തുകള്‍ പാകി
തീരുമാനങ്ങളില്‍
വിഷം ചേര്‍ക്കുന്നവര്‍,
ഇന്നെന്റെ സ്വപ്നങ്ങളെ
കീറിമുറിക്കുന്നു.
നിന്റെ മനസ്സിനെ വെളിവാക്കും
നിന്‍ ചഞ്ചലമാം പറച്ചിലുകള്‍,
കുടിലതയൊളിപ്പിച്ച വാക്കുകള്‍
എന്റെ വിചാരത്തെ, വികാരത്തെ
ഉണര്‍ത്താന്‍ തികയുമായിരുന്നില്ല.
നിന്റെ വാഗ്വാദങ്ങള്‍
നിന്നെ ന്യായീകരിക്കാന്‍
തികയില്ലെന്നറിഞ്ഞിട്ടും
നീയെന്നെ പ്രതിരോധിക്കാനൊരുങ്ങുന്നു.
നിന്റെ കുടിലമനസ്സിന്റെ
നിഴലുകള്‍ക്ക്
എന്റെ മനസ്സിനു്
തണലേകാന്‍ കഴിയില്ല-
യെങ്കിലും നീ തുടരുന്നു.
വിത്തുകള്‍ പാകി
തീരുമാനങ്ങളില്‍
വിഷം ചേര്‍ക്കുന്നവര്‍,
ഇന്നെന്റെ സ്വപ്നങ്ങളെ
കീറിമുറിക്കുന്നു.
നിന്റെ മനസ്സിനെ വെളിവാക്കും
നിന്‍ ചഞ്ചലമാം പറച്ചിലുകള്‍,
കുടിലതയൊളിപ്പിച്ച വാക്കുകള്‍
എന്റെ വിചാരത്തെ, വികാരത്തെ
ഉണര്‍ത്താന്‍ തികയുമായിരുന്നില്ല.
നിന്റെ വാഗ്വാദങ്ങള്‍
നിന്നെ ന്യായീകരിക്കാന്‍
തികയില്ലെന്നറിഞ്ഞിട്ടും
നീയെന്നെ പ്രതിരോധിക്കാനൊരുങ്ങുന്നു.
നിന്റെ കുടിലമനസ്സിന്റെ
നിഴലുകള്‍ക്ക്
എന്റെ മനസ്സിനു്
തണലേകാന്‍ കഴിയില്ല-
യെങ്കിലും നീ തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ