വൈദ്യുതിവെളിച്ചത്തില്‍
നിന്നല്പമകന്നു്
ഇരുട്ടിന്‍ നിഴലില്‍
ദാഹം തീര്‍ക്കാനെത്തുന്നവരെ
കാത്തിരിക്കുന്നവര്‍,
ഇവരിരുട്ടിന്റെ കൂട്ടുകാര്‍,
വെളിച്ചം പുച്ഛത്തോടെ
നോക്കുന്നവര്‍,
ഇരുട്ടില്‍ വാഴ്ത്തപ്പെട്ടവര്‍,
പകലനാഥരെങ്കിലും
ഇരുട്ടില്‍ സനാഥരാകുന്നവര്‍,
രാത്രിതന്‍ ലോകം
അവര്‍ക്ക് സിന്ദൂരമണിയാന്‍
മത്സരിക്കെ, അവരോര്‍ത്തില്ല,
ഇരുളിലെ വെളുത്തമുഖങ്ങള്‍
പകലിവരെ
കറുത്ത മുഖത്തോടെ നോക്കുമെന്നു്
പുച്ഛത്തിന്‍ ഹാരം ചാര്‍ത്തുമെന്നു്...
നിന്നല്പമകന്നു്
ഇരുട്ടിന്‍ നിഴലില്‍
ദാഹം തീര്‍ക്കാനെത്തുന്നവരെ
കാത്തിരിക്കുന്നവര്‍,
ഇവരിരുട്ടിന്റെ കൂട്ടുകാര്‍,
വെളിച്ചം പുച്ഛത്തോടെ
നോക്കുന്നവര്‍,
ഇരുട്ടില്‍ വാഴ്ത്തപ്പെട്ടവര്‍,
പകലനാഥരെങ്കിലും
ഇരുട്ടില്‍ സനാഥരാകുന്നവര്‍,
രാത്രിതന്‍ ലോകം
അവര്‍ക്ക് സിന്ദൂരമണിയാന്‍
മത്സരിക്കെ, അവരോര്‍ത്തില്ല,
ഇരുളിലെ വെളുത്തമുഖങ്ങള്‍
പകലിവരെ
കറുത്ത മുഖത്തോടെ നോക്കുമെന്നു്
പുച്ഛത്തിന്‍ ഹാരം ചാര്‍ത്തുമെന്നു്...
1 അഭിപ്രായം:
പകല്‍മാന്യന്മാര്‍ അല്ലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ