2011, ജനുവരി 3, തിങ്കളാഴ്‌ച

നീ അറിയേണ്ടത്

നീ ഞെരിച്ച ജീവിതം
നിന്നെ പിന്തുടരുന്നുവോ
ഓര്‍ക്കുക നിന്‍ പ്രതികാരചിന്തകള്‍.
നിന്‍ കുറ്റങ്ങളൊരു
വര്‍ണ്ണക്കടലാസിലാക്കി
പൊതിഞ്ഞെടുക്കുന്ന നീ
അറിയുന്നുവോ
അതിന്‍ വര്‍ണ്ണവും മങ്ങുന്നത്
അത് നിന്നില്‍ പടരുന്നതും.
കൊള്ളരുതാത്തവനാക്കി മാറ്റി
നീ പടിയിറക്കുമ്പോഴും
നിന്നില്‍ ധാര്‍ഷ്ട്യത്തിന്‍
പത നുരയുമ്പോഴും
അറിഞ്ഞുവോ?
നിന്‍ സ്വത്വം അലയുന്നത്
മറ്റൊന്നിനെ മുറിപ്പെടുത്തുന്നത്
നീ മാതൃകയായി മാറുന്ന
പുതുസമൂഹത്തിനു മുമ്പില്‍
അഭിമാനമെന്ന് നടിച്ച്
അഹങ്കാരമണിയുന്ന നീ
അറിയുക നീയൊന്നുമല്ലെന്ന്.

3 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

വായിച്ചാൽ മനസ്സിലാകുന്ന ഗണത്തിൽ പെടുന്നു ഈ കവിതയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. നവവത്സരാശംസകൾ

Vinod Kooveri പറഞ്ഞു...

ഞാനെന്ന ഭാവമിഹ തോന്നയ്ക വേണമിനി, തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി...
നല്ല കവിത...ആശംസകള്‍..

www.mukkutti.blogspot.com

ഗിജി ശ്രീശൈലം പറഞ്ഞു...

nandi abhipryangalkk