മനസ്സുകൊണ്ടരമ്മതന് മക്കളായ്
പുലരേണ്ടവര്‍
വേഷഭൂഷാദികള്‍ നോക്കി
പരസ്പരം ഉയിരെടുക്കുമ്പോള്‍,
മതജാതികളിലഭിമാനം പൂണ്ട്
മനഷ്യജാതിതന്നഭിമാനം
കാക്കാനാവാതെ
വാള്‍ത്തലയാല്‍ പൊലിയിച്ച,
കൈവിരലാല്‍ ചിതറിച്ച
ജീവിതങ്ങള്‍ക്കുമേല്‍
വിജയമാഘോഷിക്കുമ്പോള്‍
ഇവിടെയീ പാവമമ്മയെയും
വേദന വിഴുങ്ങുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ