കവിതയെ ഒന്ന്
ഓര്‍മ്മപ്പെടുത്തണം
ഒരിക്കല്‍ നീയെന്റെ
തോഴിയായിരുന്നെന്ന്.
മറന്നുപോയതായിട്ടായിരിക്കില്ല
തിരക്കായതുകൊണ്ടാവും
എനിക്കെന്റെ തോഴിയെ
നഷ്ടമായത്...
എങ്കിലും,
ഓര്‍മ്മപ്പെടുത്തട്ടെ ഞാന്‍
തിരക്കൊഴിയുമ്പോള്‍
എനിക്കായൊന്ന്
പുഞ്ചിരിക്കാന്‍
ആ സൌഹൃദശീതളഛായയില്‍
ഒന്നെന്നെ ചേര്‍ത്തുവെക്കാന്‍...
ഓര്‍മ്മപ്പെടുത്തണം
ഒരിക്കല്‍ നീയെന്റെ
തോഴിയായിരുന്നെന്ന്.
മറന്നുപോയതായിട്ടായിരിക്കില്ല
തിരക്കായതുകൊണ്ടാവും
എനിക്കെന്റെ തോഴിയെ
നഷ്ടമായത്...
എങ്കിലും,
ഓര്‍മ്മപ്പെടുത്തട്ടെ ഞാന്‍
തിരക്കൊഴിയുമ്പോള്‍
എനിക്കായൊന്ന്
പുഞ്ചിരിക്കാന്‍
ആ സൌഹൃദശീതളഛായയില്‍
ഒന്നെന്നെ ചേര്‍ത്തുവെക്കാന്‍...
2 അഭിപ്രായങ്ങൾ:
അങ്ങനെ മറക്കുമോ?
kavitha ippo ennotoppamilla enna thonnal alla sathyam athayirunnu ee vitha
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ