മരുപ്പച്ചയായി മനസ്സിനെയുണര്‍ത്തി,
മഴയായെന്നെങ്കിലും പെയ്യുമെന്നു
കാത്തു ഞാന്‍ കഴിയവെ,
നിനച്ചിരിക്കാതെ കടന്നുവന്നു
നീ തട്ടിപ്പറിച്ചെടുത്തത്
എന്‍ സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെയായിരുന്നു,
അവ പകര്‍ന്നു നല്‍കിയ
ശീതളഛായയായിരുന്നു.
എന്നിലെ മോഹങ്ങളെ
വറ്റിവരളിച്ചതും,
എന്റെ സ്വപ്നങ്ങളില്‍
കരിനിഴല്‍ പടര്‍ത്തിയതും,
എന്റെ പ്രതീക്ഷകളുടെ
നൂലറ്റം പൊട്ടിച്ചെറിഞ്ഞതും
രംഗബോധമില്ലാത്ത
നിന്നാഗമനമായിരുന്നു.
താളനിബദ്ധമല്ലാത്ത
നിന്‍ ചുവടുകള്‍ക്കിടയില്‍പ്പെട്ട്
എന്‍ ജീവിതമിടറിയതും,
ഞെട്ടറ്റ പട്ടം കണക്കെ
പറന്നകന്നതും
കൂടെ നടന്നവരോടൊപ്പമായിരുന്നു.
മഴയായെന്നെങ്കിലും പെയ്യുമെന്നു
കാത്തു ഞാന്‍ കഴിയവെ,
നിനച്ചിരിക്കാതെ കടന്നുവന്നു
നീ തട്ടിപ്പറിച്ചെടുത്തത്
എന്‍ സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെയായിരുന്നു,
അവ പകര്‍ന്നു നല്‍കിയ
ശീതളഛായയായിരുന്നു.
എന്നിലെ മോഹങ്ങളെ
വറ്റിവരളിച്ചതും,
എന്റെ സ്വപ്നങ്ങളില്‍
കരിനിഴല്‍ പടര്‍ത്തിയതും,
എന്റെ പ്രതീക്ഷകളുടെ
നൂലറ്റം പൊട്ടിച്ചെറിഞ്ഞതും
രംഗബോധമില്ലാത്ത
നിന്നാഗമനമായിരുന്നു.
താളനിബദ്ധമല്ലാത്ത
നിന്‍ ചുവടുകള്‍ക്കിടയില്‍പ്പെട്ട്
എന്‍ ജീവിതമിടറിയതും,
ഞെട്ടറ്റ പട്ടം കണക്കെ
പറന്നകന്നതും
കൂടെ നടന്നവരോടൊപ്പമായിരുന്നു.
2 അഭിപ്രായങ്ങൾ:
Good work. Keep it up!
രണ്ടാം ഭാഗത്ത് മരണമെന്നു കരുതി ,അവസാനഭാഗത്ത് സുഹ്രുത്തുക്കളെന്നു കരുതി.സത്യത്തിലാരായിരിക്കും .മനസ്സിന്റെ നീറ്റൽ പടർത്തിയതു നന്നായി പ്ക്ഷെ വായിക്കുന്നവരിലും അത് പടരുന്നത് നല്ലത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ